ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു
September 29, 2026
തദ്ദേശ സ്വയംഭരണ വകുപ്പും പോലീസ് വകുപ്പും സംയുക്തമായി വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന തൂഫാൻ 2.0 പദ്ധതിയുടെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിനിലാൽ തൂഫാൻ ഫ്ലാഗ് ഉയർത്തി നിർവഹിച്ചു.
തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൂഫാൻ വാറിയേഴ്സിനുള്ള ബാഡ്ജ് അടൂർ SHO ശ്രീ. സന്തോഷ് കുമാർ. എസ്. വിതരണം ചെയ്തു.
തുടർന്ന് ബ്ലോക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ലാലി സുദർശനൻ, അംഗങ്ങളായ ശ്രീ. സജി ടി. ഡി., ശ്രീമതി. ശ്രീദേവി ബാലകൃഷ്ണൻ, ശ്രീ. സുരേഷ് കുഴുവേലിൽ എന്നിവർ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി.
തൂഫാനുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള വീഡിയോ പ്രദർശനവും ബോധവൽക്കരണ ക്ലാസും അടൂർ SHO ശ്രീ. സന്തോഷ് കുമാർ നടത്തി.