ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽസ്ഥിതി ചെയ്യുന്ന പറക്കോട് ബ്ലോക്ക് പഞ്ചായത്ത്, 1994 ലെ കേരളപഞ്ചായത്ത് രാജ് ആക്ട്പ്രകാരം സ്ഥാപിതമായ ഒരു ഇന്റർമീഡിയറ്റ് ലെവൽ ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് . ഏകദേശം 251.1 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇത് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളെ ജില്ലാ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നു. ആദ്യകാല വേരുകൾ: പറക്കോട് ബ്ലോക്ക് ഉൾപ്പെടുന്ന പ്രദേശം പരമ്പരാഗതമായി പന്തളം രാജകുടുംബത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു, പാണ്ഡ്യ രാജ്യവുമായി ചരിത്രപരമായ ബന്ധങ്ങളുണ്ടായിരുന്നു. പറക്കോട് ചന്ത ചരിത്രത്തിൽ നിന്നും മാഞ്ഞുപോകുന്ന 'പറക്കോട് ചന്ത', കേരളത്തിലെ വളരെ പഴക്കമേറിയതും വിപുലവുമായ ചന്തകളിലൊന്നാണു അടൂരിന്റെ സമീപപ്രദേശമായ പറക്കോട്ടുള്ള ചന്ത.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 29, 2026
ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു
തദ്ദേശ സ്വയംഭരണ വകുപ്പും പോലീസ് വകുപ്പും സംയുക്തമായി വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന തൂഫാൻ 2.0 പദ്ധതിയുടെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിനിലാൽ തൂഫാൻ ഫ്ലാഗ് ഉയർത്തി നിർവഹിച്ചു.തുടർന്ന്...
കൂടുതൽ വായിക്കുക