കാഴ്ചപ്പാടും ദൗത്യവും
പറക്കോട് ബ്ലോക്ക് പഞ്ചായത്ത്
VISION • MISSION • CITIZEN CHARTER • QUALITY POLICY
കാഴ്ചപ്പാട്
VISION
ഞങ്ങളുടെ കാഴ്ചപ്പാട്
സമത്വവും സാമൂഹികനീതിയും ഉറപ്പാക്കി, ജനപങ്കാളിത്തത്തോടെയും സുതാര്യതയോടെയും സുസ്ഥിര വികസനം സാധ്യമാക്കി, എല്ലാവർക്കും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുന്ന മാതൃകാ ബ്ലോക്ക് പഞ്ചായത്തായി മാറുക.
ദൗത്യം
MISSION
ഞങ്ങളുടെ ദൗത്യം
ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, വിവിധ വികസന-ക്ഷേമ പദ്ധതികൾ കാര്യക്ഷമമായും സുതാര്യമായും സമയബന്ധിതമായും നടപ്പിലാക്കുക.
അർഹരായവർക്ക് സേവനങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കുകയും, ജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും, ലഭ്യമായ വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിച്ച് സുസ്ഥിരവും സമഗ്രവുമായ പ്രാദേശിക വികസനം ഉറപ്പാക്കുകയും ചെയ്യുക.
പൗരാവകാശ രേഖ
CITIZEN CHARTER
ബ്ലോക്ക് തലത്തിൽ ഒരു പൗരന് അവകാശപ്പെട്ട സേവനങ്ങൾ (പൗരാവകാശ രേഖ) എന്തൊക്കെയാണെന്ന് പൗരനെ അറിയിക്കുകയും സാമൂഹികക്ഷേമവും, ആരോഗ്യ വിദ്യാഭ്യാസപരവും, ധനകാര്യപരവും, വികസനപരവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും അവ സാക്ഷാത്കരിക്കുകയും നിലനിർത്തുകയും, തുടർച്ചയായ പുരോഗതിക്ക് വിധേയമാക്കുകയും ചെയ്യുക.
ഗുണമേന്മാ നയം
QUALITY POLICY
1 പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും, ഞങ്ങളുടെ ശേഷിയും പരിചയവും സന്നദ്ധതയും ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തിന്റെ സ്ഥായിയായ വികസനത്തിന് വേണ്ടി പ്രയോജനപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധരാണ്.
2 ബ്ലോക്ക് പഞ്ചായത്തിലൂടെ നിർവ്വഹണം നടത്തുന്ന എല്ലാ കേന്ദ്ര-സംസ്ഥാന പദ്ധതികളും പൂർണ്ണമായും സമൂഹത്തിലെ അർഹരായവരിലേക്ക് സുതാര്യമായും മികച്ച ഗുണമേന്മയോടും, പക്ഷപാതങ്ങളില്ലാതെ പ്രദാനം ചെയ്യുന്നതിനും, ബ്ലോക്ക് പഞ്ചായത്തിൽ നിക്ഷിപ്തമായ പൊതുവായ ചുമതലകളും, മേഖലാടിസ്ഥാനത്തിലുള്ള ചുമതലകളും അനുബന്ധ സേവനങ്ങളും പൊതുജനങ്ങൾക്ക് പൂർണ്ണ സംതൃപ്തി നൽകുന്ന വിധത്തിൽ സമയബന്ധിതമായി നിർവ്വഹിക്കുകയോ, പ്രദാനം ചെയ്യുകയോ ചെയ്യുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
3 തുടർച്ചയായ മെച്ചപ്പെടുത്തലിലൂടെ, ഭരണസമിതി അംഗങ്ങളുടേയും ജീവനക്കാരുടേയും പൂർണ്ണ സഹകരണം, സമർപ്പണം, സേവന സന്നദ്ധത എന്നിവയിലൂടെ ഒരു ജനസൗഹൃദ കാര്യാലയമാകുകയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നയം.